2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
കാഴ്ചപ്പാടും ദൗത്യവും

 

🏠 പൂമുഖം » സ്ഥാപനവിവരം » കാഴ്ചപ്പാടും ദൗത്യവും

 

ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിനായുള്ള ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതിബദ്ധത

 

👁️ കാഴ്ചപ്പാട്

സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക.

സുസ്ഥിരവും സമഗ്രവുമായ വികസനത്തിലൂടെയും, മികച്ച ഭരണനിർവഹണത്തിലൂടെയും പരുതൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും ഉയർന്ന ജീവിതനിലവാരവും തുല്യനീതിയും ഉറപ്പാക്കുക.

  • സുസ്ഥിര വികസനം: പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കാർഷിക-വ്യവസായ പുരോഗതി.
  • ശുചിത്വമുള്ള ഗ്രാമം: മാലിന്യമുക്തവും ഹരിതാഭവുമായ ഒരു പരിസ്ഥിതി ജനങ്ങൾക്കായി ഒരുക്കുക.
  • സുതാര്യമായ ഭരണം: ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്ന ഈ-ഗവേണൻസ് (E-governance) സംവിധാനം നടപ്പിലാക്കുക.

 

🎯 ദൗത്യം

അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.

 

⚖️ ഗുണമേന്മ നയം

പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.