ഒറ്റ നോട്ടത്തില്‍
കേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പരുതൂർ ഗ്രാമപഞ്ചായത്ത് . 20.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 26,000-ത്തിലധികം ജനസംഖ്യയുമുള്ള ഇത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെയും തൃത്താല സംസ്ഥാന നിയമസഭാ മണ്ഡലത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്നു. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സാമീപ്യം കൊണ്ട് ഹരിതാഭമായ പ്രകൃതിയും കാർഷിക പാരമ്പര്യവും ഉള്ള ഒരു മനോഹരമായ പ്രദേശമാണിത്.
ജില്ല: പാലക്കാട്, കേരളം
താലൂക്ക്: പട്ടാമ്പി
ബ്ലോക്ക്: പട്ടാമ്പി
പിൻ കോഡ്: 679305
രൂപീകൃതമായ വർഷം: 1964